മമ്മൂട്ടിക്ക് പിന്നാലെ നടിയ്ക്ക് പിന്തുണയുമായി മോഹന്‍ലാല്‍

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയേറുന്നു. മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു. മോഹൻലാലും തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിക്ക് പിന്തുണ നൽകിയത്. ‘ബഹുമാനം’ എന്ന് കുറിച്ചുകൊണ്ട് നടിയുടെ പോസ്റ്റ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മോഹൻലാൻ പങ്കുവക്കുകയായിരുന്നു. (mohanlal supports survivor actress)
‘നിനക്കൊപ്പം’ എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. മലയാളത്തിലെ യുവതാരങ്ങളിൽ പലരും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുതിർന്ന തലമുറയിൽ പെട്ട ഒരു താരം താരത്തിനു പിന്തുണ നൽകുന്നത് ആദ്യമായായിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവച്ച് ഐകദാർഢ്യം പ്രഖ്യാപിച്ചത്

