KSDLIVENEWS

Real news for everyone

ആ പേരിനു പ്രായം 10; കോടാലി വീഴും, ഒപ്പുമരം ഇനി ഓർമകളിലേക്ക്

SHARE THIS ON

കാസർകോട് ∙ ഒട്ടേറെ സമരങ്ങൾക്കു വേദിയായ കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരം ഇനി ഓർമകളിലേക്ക്. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടാണ് തലയുയർത്തി നിൽക്കുന്ന ‘ഒപ്പുമരചുവട്ടിലെ സമരവേദി’ കളമൊഴിയുന്നത്. വർഷങ്ങൾക്കു മുൻപ് നട്ട കൊന്ന മരമാണ് പിന്നീട് ഒപ്പുമരമായി മാറിയത്. മരം വലുതാവുകയും കച്ചവട സ്ഥാപനങ്ങൾക്കു തടസമാവുകയും ചെയ്തതോടെ രാത്രിയുടെ മറവിൽ മരം നശിപ്പിക്കാൻ ഒരു സംഘം ശ്രമിച്ചു. ഇതോടെ മരത്തിന്റെ പൂവുകളും ഇലകളും കരിഞ്ഞുണങ്ങി, ആ ദൂരിത കാഴ്ച കണ്ട പരിസ്ഥിതി പ്രവർത്തകർ ഒത്തുകൂടി വെള്ളമൊഴിച്ച് മരണത്തിൽ നിന്നു മരത്തെ രക്ഷിക്കുകയായിരുന്നു. ഇതു പഴയ കഥ. എന്നാൽ ഇപ്പോൾ വികസനത്തിനായി ഇവിടെയുള്ള മുഴുവൻ മരങ്ങൾക്കും അടുത്ത ദിവസം കോടാലി വീഴൂം.

ഒപ്പുമരം എന്ന പേരിനു പ്രായം 10

പരമ്പരാഗത സമര രീതികളെ ഒഴിവാക്കി പ്രകൃതിയും ജീവജാലങ്ങളും അതിജീവനം ആവശ്യപ്പെട്ടുള്ള പുതിയ സമര രീതികളോടെയായിരുന്നു ഒപ്പുമരത്തിന്റെ പിറവി. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശങ്ങൾക്കായി പോരാടിയിരുന്ന എൻവിസാജ് എന്ന സംഘടനയാണ് ‘ഒപ്പുമരം’ എന്ന പേരിനു പിന്നിൽ. പ്രതിഷേധ സമരത്തിന്റെ ഭാഗമായി മരത്തിൽ വെളുത്ത തുണി കെട്ടി അതിൽ നിറയെ ഒപ്പുചാർത്തുക എന്നതായിരുന്നു തുടക്കം.

2011 ഏപ്രിലിൽ നടന്ന സ്റ്റോക്ക് ഹോം കൺവൻഷനിലാണ് എൻഡോസൾഫാൻ രാജ്യാന്തരതലത്തിൽ നിരോധിച്ചത്. ഇതേ തുടർന്ന് രാജ്യത്തും നിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിൽ 6ന് ഇവിടെ ഒപ്പു ചാർത്തൽ തുടങ്ങി. കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ,സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ള ആയിരങ്ങളാണു മരത്തിൽ ഒപ്പുചാർത്തിയത്. ഒപ്പിടൽ സമരം മേയ് 29 വരെ നീണ്ടു. അന്നു മുതൽ എല്ലാ സമരങ്ങളുടെ കേന്ദ്രം പുതിയ ബസ് സ്റ്റാൻഡിലെ ഒപ്പുമരച്ചുവടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!