KSDLIVENEWS

Real news for everyone

അശ്രദ്ധ; മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് മന്ത്രി വി.ശിവന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം നടത്തിയ മെഗാ തിരുവാതിര കളി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും തീർച്ചയായും ഒഴിവാക്കേണ്ടുന്ന ഒന്നുതന്നെയായിരുന്നു തിരുവാതിര കളിയെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.അതേസമയം, കോവിഡ് കണക്കുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ ഇത് വലുതായി ബാധിച്ചിട്ടുള്ളതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്ത ശേഷം സ്കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!