KSDLIVENEWS

Real news for everyone

പന്നി കുറുകെ ചാടി; കോഴിക്കോട് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

SHARE THIS ON

കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് പേർക്ക് പരിക്കുണ്ട്. ബൈപ്പാസിൽ പുലർച്ചെ 4.45 ഓടെയായിരുന്നു അപകടം നടന്നത്. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!