KSDLIVENEWS

Real news for everyone

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍; ക്യാബിനറ്റ് യോഗങ്ങള്‍ ഓണ്‍ലൈനില്‍

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. തുടര്‍ ചികിത്സക്കും വിവിധ പരിശോധനകള്‍ക്കും വേണ്ടിയാണ് യാത്ര.

ഇന്ന് പുലര്‍ച്ചെ 4. 30 നുള്ള എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി നെടുമ്ബാശ്ശേരിയില്‍ നിന്നും അദ്ദേഹം യാത്ര തിരിച്ചു. ഭാര്യ കമലയും പഴ്സണല്‍ അസിസ്റ്റന്‍റ് ടിഎം സുനീഷ് അദ്ദേഹത്തിനൊപ്പം ഉണ്ട്.

ചികിത്സയിലാണെങ്കിലും അദ്ദേഹം മറ്റാര്‍ക്കും തന്റെ തന്‍റെ ചുമതലകള്‍ നല്‍കിയിട്ടില്ല. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ചികിത്സ ഈ മാസം 29 -ാം തീയതി വരെയാണ്. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ ചെയ്യുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018 ലും അദ്ദേഹം ഇവിടെ നിന്നും ചികിത്സ തേടിയിരുന്നു.

അദ്ദേഹത്തിന്‍റെ അഭാവത്തില്‍ ക്യാബിനറ്റ് യോഗങ്ങള്‍ ഓണ്‍ലൈനായി നിഞ്ചയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഫയലുകള്‍ ഇ-ഫയല്‍ മുഖേന ഇടപെടുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, യാത്രയുടെ ഭാഗമായി കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് ആറരയോടെ എത്തിയിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ അതിഥി മുറിയില്‍ മുഖ്യമന്ത്രി തങ്ങി.

അതേസമയം, 2018 സെപ്റ്റംബറില്‍ അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സയ്ക്ക് തിരിച്ചപ്പോള്‍ ക്യാബിനറ്റ് യോഗങ്ങളും പ്രധാനപ്പെട്ട ഫയലുകളും ഇ-ഫയല്‍ മുഖേനയും ഓണ്‍ലൈനായും നടത്തി വന്നിരുന്നു. എന്നാല്‍, കേരള ഗവര്‍ണനെ യാത്ര പോകുന്ന വിവരം ഇന്നലെ ഇദ്ദേഹം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!