ഇന്ത്യൻ മഹാസമുദ്രത്തിൽ അതിക്രമിച്ച് കയറാൻ ചൈനീസ് നീക്കം ; വളഞ്ഞ് പിടിച്ച് ഇന്ത്യൻ യുദ്ധകപ്പലുകൾ തുര ത്തിയോടിച്ച് നാവികസേന

ന്യൂഡല്‍ഹി : ലഡാക്കില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അതിക്രമിച്ച് കയറാന്‍ ചൈനീസ് നീക്കം. ഇന്ത്യന്‍ സമുദ്രാര്‍ത്തി ഭേദിച്ച ചൈനീസ് ഗവേഷണ കപ്പലിനെ നാവികസേന തുരത്തി.
യുവാന്‍ വാങ് ഗവേഷണ കപ്പലാണ് മലാക്ക കടലിടുക്ക് വഴി ഇന്ത്യന്‍ സമുദ്ര മേഖലയില്‍ പ്രവേശിച്ചത്. കടന്നുകയറ്റം കണ്ടെത്തിയതോടെ കൂടുതല്‍ നാവികസേന കപ്പലുകള്‍ പ്രദേശത്ത് എത്തുകയും , വളയുകയും ചെയ്തു . നാവികസേന മേഖലയില്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുകയും ചെയ്തു. ഇതോടെയാണ് ചൈന കപ്പല്‍ മടങ്ങിപ്പോയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അത്തരം ഗവേഷണ കപ്പലുകള്‍ ചൈനയില്‍ നിന്ന് പതിവായി വരുന്നുണ്ട്, ഇന്ത്യന്‍ സമുദ്ര പ്രദേശത്തെക്കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ നേടാനുള്ള ശ്രമമാണിതിനു പിന്നില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

