KSDLIVENEWS

Real news for everyone

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്‍റെ ഫീസടച്ചില്ല; മൊഗ്രാൽ സ്കൂളിന് നോട്ടീസ്

SHARE THIS ON

കുമ്പള: മൊഗ്രാൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതി‍െൻറ ഭാഗമായി സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറി‍െൻറ ഫീസ് ഇനത്തിൽ
3,11, 527 രൂപ അടക്കുന്നതിൽ കാലതാമസം വരുത്തിയതിന് സ്കൂളിന് നോട്ടീസ്. സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്നുകാണിച്ച് കുമ്പള വൈദ്യുതി വകുപ്പ് ഓഫിസ് അധികൃതർ ഹെഡ്മാസ്റ്റർക്ക് നോട്ടീസ് നൽകി.


ജനുവരി 29നുമുമ്പ് തുക അടച്ചിരിക്കണമെന്നും ഇല്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നുമാണ് നോട്ടീസിലുള്ളത്. ജില്ല പഞ്ചായത്തിനാണ് സ്കൂളി‍െൻറ ചുമതല. 2021 ആഗസ്റ്റിലാണ് പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയത്. ഇതിനായി പുതിയ ട്രാൻസ്ഫോർമറും സ്ഥാപിച്ചു. കോവിഡ് രോഗികളെ താമസിപ്പിക്കാൻവേണ്ടി തിടുക്കത്തിലാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!