KSDLIVENEWS

Real news for everyone

കെ-റെയിൽ: ജില്ലയിൽ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമായി

SHARE THIS ON

കാസർകോട്: കെ-റെയിൽ സിൽവർലൈൻ സെമി ഹൈസ്പീഡ് പദ്ധതിക്കായി ജില്ലയിൽ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമിറങ്ങി. ജില്ലയിലെ ഹൊസ്ദുർഗ്, കാസർകോട് താലൂക്കുകളിലെ 20 വില്ലേജുകളിലായി 142.9665 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്.

അജാനൂർ, ബല്ല, ചെറുവത്തൂർ, ചിത്താരി, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കീക്കാനം, കോട്ടിക്കുളം, മാണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ, കളനാട്, കുഡ്‌ലു, തളങ്കര എന്നീ വില്ലേജുകളിലെ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമാണ് സംസ്ഥാനസർക്കാർ പുറത്തിറക്കിയത്.


സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമൂഹിക ആഘാത പഠനം മൂന്നുമാസത്തിനകം പൂർത്തീകരിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്.

അജാനൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 16, ബല്ല വില്ലേജിലെ ബ്ലോക്ക് നമ്പർ 90, ചെറുവത്തൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 61, ചിത്താരി വില്ലേജിലെ ബ്ലോക്ക് നമ്പർ 14, ഹൊസദുർഗ് വില്ലേജിലെ ബ്ലോക്ക് നമ്പർ 19, കാഞ്ഞങ്ങാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 92, കീക്കാനം വില്ലേജിലെ ബ്ലോക്ക് നമ്പർ അഞ്ച്, കോട്ടിക്കുളം വില്ലേജിലെ ബ്ലോക്ക് നമ്പർ 82, മാണിയാട്ട് വില്ലേജിലെ ബ്ലോക്ക് നമ്പർ 68, നീലേശ്വരം വില്ലേജിലെ ബ്ലോക്ക് നമ്പർ 94, പള്ളിക്കര വില്ലേജിലെ ബ്ലോക്ക് നമ്പർ നാല്, പേരോൽ വില്ലേജിലെ ബ്ലോക്ക് നമ്പർ 94, പിലിക്കോട് വില്ലേജിലെ ബ്ലോക്ക് നമ്പർ 69, തൃക്കരിപ്പൂർ നോർത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 113, തൃക്കരിപ്പൂർ സൗത്ത് വില്ലേജിലെ ബ്ലോക്ക് നമ്പർ 114, ഉദിനൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 111, ഉദുമ വില്ലേജിലെ ബ്ലോക്ക് നമ്പർ ഒന്ന്, കളനാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 80, കുഡ്‌ലു വില്ലേജിലെ ബ്ലോക്ക് നമ്പർ 60, തളങ്കര വില്ലേജിലെ ബ്ലോക്ക് നമ്പർ 61, 62, 63 എന്നിവിടങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് റവന്യൂവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!