KSDLIVENEWS

Real news for everyone

കൊവിഡ് വ്യാപനത്തിന് കാരണം പാര്‍ട്ടി സമ്മേളനങ്ങളെന്ന് ഉമ്മന്‍ ചാണ്ടി

SHARE THIS ON

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്നത് പോലെ നിയന്ത്രണങ്ങള്‍ പാടേ ലംഘിച്ച്‌ സി.പി.എം നടത്തിവരുന്ന പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളാണ് ഭയാനകമായ രീതിയിലുള്ള കൊവിഡ് വ്യാപനത്തിനിടയാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. പാര്‍ട്ടി സമ്മേളന വേദികളില്‍ നിന്ന് ഉന്നതര്‍ക്കടക്കം കൊവിഡ് ബാധിച്ചിട്ടും അടച്ചിട്ട മുറികളില്‍ നിശ്ചിത പരിധിക്കപ്പുറം ആളുകളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന സമ്മേളനങ്ങള്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? യു.ഡി.എഫ് അടക്കമുള്ള പാര്‍ട്ടികള്‍ ഈ മാസം 31 വരെയുള്ള പരിപാടികള്‍ റദ്ദാക്കി. മത, സാംസ്കാരിക സംഘടനകളെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ സാമൂഹ്യ വ്യാപനം തടയാനോ, നിശ്ചിത എണ്ണത്തിനപ്പുറമുള്ള കൂട്ടായ്മകള്‍ നിയന്ത്രിക്കാനോ സര്‍ക്കാരിന് ഒരാത്മാര്‍ത്ഥതയുമില്ല.

അടുത്ത മൂന്നാഴ്ച കൊവിഡ്- ഒമിക്രോണ്‍ വ്യാപനം അതീവ ഗുരുതരമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നിറിയിപ്പ് നല്കിയെങ്കിലും അതിനനുസൃതമായ ജാഗ്രതയോ, ഭരണ നടപടികളോ ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!