KSDLIVENEWS

Real news for everyone

കൊയിലാണ്ടി പയ്യോളി സ്വാദേശി റജിയറിയാസ് ഇനി സീ ടി വി യിലും

SHARE THIS ON

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരെഞ്ഞുടുക്കപ്പെട്ട ഇരുപതു ഗായകരുമായി ഇന്ത്യൻ സ്വാതന്ത്ര ദിനത്തിന്റെ 75 വാർഷികം പ്രമാണിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആസാദിക അമൃത് മഹോൽസവ് ആഘോഷപരി പാടിയുടെ ഭാഗമായി സി ടി വി ജനുവരിയിൽ ആരംഭിച്ച സ്വർണ സ്വർഭാരത് മ്യൂസിക് റിയാലിറ്റി ഷോയിൽ മലയാളി ഗായികയും,റിജിയ റിയാസ് എന്ന ഗായികയാണ് മലയാളത്തിന്റെ അഭിമാന സാന്നിധ്യമായി ഷോയിൽ ഇടം പിടിച്ചത്,പിന്നണി ഗാന രംഗത്ത് നേരത്തെ തന്നെ പ്രതിഭ തെളിയിച്ച റെജിയ കോഴിക്കോട് കൊയിലാണ്ടി പയ്യോളി സ്വാദേശിയായ സംഗീത സംവിധായകൻ റിയാസിന്റെ പത്നിയാണ്. സംഗീത രംഗത്ത് വളരെ സജിവമാണ് റജിയ, മലയാളത്തിലെ പ്രമുഖ ചാനലുകളിൽ നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുണ്ട്. റജിയറിയാസ്നെ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള അഭിനന്ദനങ്ങൾ അറിയിച്ചു. നാട്ടിലും ദുബായിലും വെദിയുടെ നിരവധി പരിപാടികളിൽ റജിയ പങ്കെടുത്തിറ്റുണ്ട്. അടുത്ത് തന്നെ കാസർഗോഡ് വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ റാജിയ റിയാസിനെ ആദരിക്കുമെന്നും അഷ്‌റഫ്‌ കർള അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!