ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് ലീഗ്

കുവൈത്ത് സിറ്റി: അബുദാബി ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ചും ഹൂത്തികളെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അറബ് ലീഗ്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അടയന്തര യോഗത്തിലാണ് അറബ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യം ഉന്നയിച്ചത്.
ആക്രണം അന്താാരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സിവിലയൻ കേന്ദ്രങ്ങൾക്കും എണ്ണ വിതരണ ശൃംഖലക്കും സാമ്പത്തിക സുസ്ഥിരതക്കും വെല്ലുവിളിയാണെന്നും ഈജിപ്റ്റിലെ കെയ്റോയിൽ ചേർന്ന യോഗം വിലയിരുത്തി.
കൂട്ടായ്മയിലെ സ്ഥിരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അന്താരാഷ്ട്ര സമൂഹം ഹൂത്തികൾക്കെതിരെ നിർണായക നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിൽ അവർ ഗൾഫ് മേഖലയിലും യെമൻ ജനതയോടും കടുത്ത കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്ന് യുഎഇ സഹമന്ത്രി ഖലീഫ അൽ മറാർ പറഞ്ഞു.
നിലവിൽ അറബ് ലീഗ് അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന കുവൈത്താണ് യോഗത്തിന് നേതൃത്വം നൽകിയത്

