KSDLIVENEWS

Real news for everyone

ദുബായിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുവാൻ ജില്ലയിലുള്ള സംരംഭകർക്ക് അവസരം.

SHARE THIS ON

കാസർഗോഡ്: കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കാസർഗോഡ് ജില്ലയിലെ സംരംഭകർക്ക് അവരുടെ ഉൽപ്പന്നത്തിന് വിദേശരാജ്യങ്ങളിൽ വിപണി കണ്ടെത്തുന്നതിനായി ദുബായിൽ എക്സിബിഷൻ നടത്തുന്നു കാസർഗോഡ് ജില്ലയിലെ സംരംഭകർക്ക് മുൻതൂക്കം, കാസർഗോഡ് ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിദേശ രാജ്യങ്ങളിൽ വിപണി കണ്ടെത്തുന്നതോടൊപ്പം ജില്ലയിൽ നിന്നും കയറ്റുമതി ബിസിനസിലേക്കുള്ള അവസരങ്ങൾ ലഭിക്കുവാനും ഈ എക്സിബിഷൻ കാരണമാകും.
ചേംബറിന്റെ ഉൽപന്നം പ്രദർശനത്തോടനുബന്ധിച്ച് ജില്ലയിൽ പുതുതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനികൾക്ക് ദുബായിൽ വച്ച് ഇൻവെസ്റ്റ്മെൻറ് മീറ്റും നടത്തുന്നു മൂലധനം ആവശ്യമുള്ളവർ അവർ തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ ഫുൾ പ്രോജക്ട് റിപ്പോർട്ട് ചേംബറിന്റെ വിദഗ്ധസമിതിയുടെ മുമ്പിൽ ഹാജരാകണം വ്യത്യസ്തവും നൂതനാശയങ്ങളുമായുള്ള സംരംഭത്തിനെ ഇൻവെസ്റ്റ്മെൻറ് മീറ്റിൽ പങ്കെടുക്കനുള്ള അവസരം ലഭിക്കും എക്സിബിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9746646664 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!