KSDLIVENEWS

Real news for everyone

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; മെഡല്‍ തിളക്കത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍

SHARE THIS ON

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു.ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു.

കേരളത്തില്‍ നിന്ന് ഐജി സി നാഗരാജു, ഡപ്യൂട്ടി സൂപ്രണ്ട് മുഹമ്മദ് കബീര്‍ റാവുത്തര്‍, ഡപ്യൂട്ടി സൂപ്രണ്ട് വേണുഗോപാലന്‍ രാജഗോപാലന്‍ കൃഷ്ണ, ഡപ്യൂട്ടി കമാന്‍ഡന്റ് ശ്യാം സുന്ദര്‍, ഡപ്യൂട്ടി സൂപ്രണ്ട് ബി കൃഷ്ണകുമാര്‍, എസ്പി ജയശങ്കര്‍ രമേശ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷീബ കൃഷ്ണന്‍കുട്ടി അയ്യഞ്ചിറ, അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപാലകൃഷ്ണന്‍ മന്നപിള്ളില്‍ കൃഷ്ണന്‍ കുട്ടി, സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ കുഞ്ഞേലിപറമ്ബില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ ലക്ഷ്മണന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!