KSDLIVENEWS

Real news for everyone

മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

SHARE THIS ON

കണ്ണൂര്‍ | മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് ഇവര്‍ ചികിത്സ തേടിയിരുന്നത്. ഇരുവരുടെയും ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്നാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരും.

കൊവിഡ് പരിശോധനാഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് ഈ മാസം 11 നാണ് മന്ത്രിയും ഭാര്യയും ആശുപത്രിയില്‍ ചികിത്സ തേടിയത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറുമായ കൊവിഡ് മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലെ എട്ടംഗ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തിയത്.

ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!