KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച: പിന്നാലെ മലയാളത്തില്‍ ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്; വൈറല്‍

SHARE THIS ON

ദുബായ്∙ മുഖ്യമന്ത്രി പിണറായി വിജയനുമായി എക്‌സ്‌പോ 2020 വേദിയില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തില്‍ ട്വീറ്റ് ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മലയാളത്തിലുള്ള ട്വീറ്റ്. കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം പങ്കുവച്ചു. ”ദുബായിയുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്” -എന്ന് ഷെയ്ഖ് മുഹമ്മദ്് ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!