KSDLIVENEWS

Real news for everyone

കരിപ്പൂരില്‍ മിന്നല്‍ റെയ്ഡ്; യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വര്‍ണ്ണം

SHARE THIS ON

കരിപ്പൂരില്‍ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നല്‍ റെയ്ഡില്‍ യാത്രക്കാരില്‍ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വര്‍ണ്ണം. ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റ് കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.

ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ട് വാഹനങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. വന്‍ കടത്ത് സംഘം സംഭവത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസ് അഡീഷനല്‍ കമ്മീഷണര്‍ എസ് വസന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍ ഡസേര്‍ട്ട് സ്റ്റോം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!