KSDLIVENEWS

Real news for everyone

തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം; രാഹുലിന് നന്ദി അറിയിച്ച് സ്റ്റാലിന്‍

SHARE THIS ON

ന്യൂഡൽഹി: പാർലമെന്റിൽ തമിഴ്നാടിനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. എല്ലാ തമിഴർക്കും വേണ്ടി രാഹുലിനോട് താൻ നന്ദി പറയുന്നുവെന്ന് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

‘ഇന്ത്യൻ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാർലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരിൽ ഞാൻ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്കാരിക രാഷ്ട്രീയ വേരുകളിൽ അധിഷ്ഠിതമായ തമിഴരുടെ ദീർഘകാല വാദങ്ങൾ നിങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു’ സ്റ്റാലിൻ ട്വീറ്റുകളിൽ കുറിച്ചു.


കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ 45 മിനിറ്റ് പ്രസംഗത്തിൽ രാഹുൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു. സർക്കാർ ഫെഡറിലസത്തെ തകർക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുൽ ആരോപിക്കുകയുണ്ടായി.

‘നിങ്ങൾ ഭരണഘടന വായിച്ചാൽ, ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ എന്നാണ് വിശേഷിപ്പിക്കുന്നത് എന്ന് അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.. ഇന്ത്യ ഒരു സങ്കൽപ്പമല്ല മറിച്ച് സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. അതിന്റെ അർത്ഥം ഉത്തർപ്രദേശിൽ നിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്നാട്ടിൽ നിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണം’ രാഹുൽ പാർലമെന്റിൽ പറയുകയുണ്ടായി.


ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. രാജക്കാൻമാരുടെ സാമ്രാജ്യമല്ല. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതത്തിലൊരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രണത്തിലാക്കാനാകില്ല. അതൊരിക്കലും സമാധ്യമാകുകയില്ല. എന്തുതന്നെയായാലും നിങ്ങൾക്ക് ഒരിക്കലും ഇന്ത്യയിലെ സംസ്ഥാനങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

‘തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ ഇന്ത്യയെന്ന ആശയം ഉണ്ട്. അവരെ അടിച്ചമർത്താമെന്നാണ് നിങ്ങൾ കരുതുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്കാരമുണ്ട്. അവർക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങൾക്ക് ഒരു പാരമ്പര്യമുണ്ട്. അവർക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരിൽ നിന്നെല്ലാം ഞാൻ പഠിക്കുന്നു’ രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!