KSDLIVENEWS

Real news for everyone

അനുവാദം നല്‍കാന്‍ നിങ്ങള്‍ ആര്; അത്ര ജനാധിപത്യം വേണ്ട; രാഹുലിന് സ്പീക്കറുടെ വക ക്ലാസ്

SHARE THIS ON

ന്യൂഡൽഹി: പാർലമെന്ററി രീതികൾ കൃത്യമായി പാലിക്കാത്തതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സ്പീക്കറുടെ വക ക്ലാസ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. ലോക്സഭയിൽ നടന്നത് ഇങ്ങനെ:

നന്ദിപ്രമേയ ചർച്ച തുടങ്ങിവച്ച് സംസാരിച്ചത് രാഹുലായിരുന്നു. സംസാരമധ്യേ മറ്റൊരു എം.പി ഇടപെട്ടു. രാഹുൽ അദ്ദേഹത്തിന് ഇടപെട്ട് സംസാരിക്കാൻ അനുവാദം നൽകി. നിങ്ങൾ ആരാണ് അനുവാദം നൽകാൻ? നിങ്ങൾക്ക് അനുവാദം നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണെന്ന് ഈ സമയം ഇടപെട്ട സ്പീക്കർ ഓം ബിർള ഓർമിപ്പിച്ചു. ഒരാൾക്കും സംസാരിക്കാൻ അനുവാദം നൽകാൻ നിങ്ങൾക്ക് അവകാശമില്ല, അത് ചെയറിന്റെ അധികാരമാണ്-സ്പീക്കർ പറഞ്ഞു.


രാഹുൽ സംസാരിക്കുന്നതിനിടെ ബിജെപി എം.പി കമലേഷ് പാസ്വാനാണ് ഇടപെട്ട് സംസാരിക്കാൻ ഒരുങ്ങിയത്. ഉടൻ രാഹുൽ സംസാരം നിർത്തി കമലേഷിന് പറയാൻ അനുവാദം നൽകി. ഞാൻ ഒരു ജനാധിപത്യവാദിയാണ്. മറ്റൊരാൾക്ക് സംസാരിക്കാൻ ഞാൻ അനുവാദം നൽകുന്നു എന്ന് രാഹുൽ പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. രാഹുലിന് തൊട്ടുമുമ്പ് സഭയിൽ സംസാരിച്ചത് കമലേഷ് പാസ്വാനായിരുന്നു. പ്രസംഗമധ്യേ ദളിത് ആയ കമേഷ് പക്ഷേ തെറ്റായ പാർട്ടിയിലാണുള്ളത് എന്ന് രാഹുൽ പറഞ്ഞു. ഇതിനെ തുടർന്നാണ് കമലേഷ് ഇടപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!