സൂപ്പർ കിങ്സിന് 163 റൺസ് വിജയലക്ഷ്യം ; മുംബൈ 162/9

ഐപിഎല്‍ 13-ാം സീസണിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു.
വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ആദ്യ നാല് ഓവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത മുംബൈയെ അഞ്ചാം ഓവറില്‍ ചെന്നൈ പിടിച്ചുകെട്ടി. അഞ്ചാം ഓവര്‍ എറിഞ്ഞ സ്പിന്നര്‍ പിയുഷ് ചൗള രോഹിത് ശര്‍മ്മയെ പുറത്താക്കി. പന്ത് മിഡ് ഓഫിലേക്ക് ഉയര്‍ത്തിയടിച്ച രോഹിത്തിന്റെ ഇന്നിങ്സ് സാം കറന്റെ കൈകളില്‍ അവസാനിച്ചു. സ്കോര്‍ബോര്‍ഡില്‍ 46 റണ്‍സ് ചേര്‍ത്ത ശേഷമാണ് രോഹിത് ശര്‍മ – ക്വിന്റണ്‍ ഡിക്കോക്ക് ഓപ്പണിങ് സഖ്യം പിരിഞ്ഞത്. രോഹിത് ശര്‍മ 12 റണ്‍സും ക്വിന്റണ്‍ ഡിക്കോക്ക് 33 റണ്‍സും നേടി.31 പന്തില്‍ 42 റണ്‍സെടുത്ത സൗരഭ് തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് (17), ഹാര്‍ദിക് പാണ്ഡ്യ (14), ക്രുനാന്‍ പാണ്ഡ്യ (3), പൊള്ളാര്‍ഡ് (18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം. ചൈന്നൈ നിരയില്‍ എന്‍ഗിഡി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും ജഡേജയും രണ്ടു വിക്കറ്റ് വീതമെടുത്തു.

