യു.പിയില്‍ പോരാട്ടം കനക്കുന്നു; യോഗി ആദിത്യനാഥ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഗോരഖ്പൂരില്‍ നിന്നാണ് യോഗി ജനവിധി തേടുന്നത്. ഉവൈസിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടെ യു.പിയില്‍ പോരാട്ടം കനക്കും. സംസ്ഥാനത്ത് സമാധാനം പുലരുന്നു എന്നതാണ് ബി.ജെ.പിയുടെ പ്രധാന തുറുപ്പു ചീട്ട്. യോഗിക്കെതിരെ പോലും എഫ്.ഐ.ആര് ഉണ്ടെന്നു സമാജ്വാദി പാര്‍ട്ടി തിരിച്ചടിക്കുന്നുണ്ട്. ബി.എസ്.പിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരെ അഖിലേഷ് യാദവ് എസ്.പിയിലേക്ക് ക്ഷണിച്ചു. ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

