എര്‍മാളം അജ്മീര്‍ ആണ്ട് നേര്‍ച്ച മാറ്റി വെച്ചു

എര്‍മാളം: കേരള മുസ്ലിം ജമാഹത്ത് എസ് വൈ എസ് എസ് എസ് എഫ് എര്‍മാളം യൂണിറ്റ് കമ്മറ്റിയുടെ കീഴില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ നടത്താന്‍ തീരുമാനിച്ച അജ്മീര്‍ നേര്‍ച്ച കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ മറ്റൊരു തീയതികളിലേക്ക് മാറ്റി വെച്ചതായി സ്വാഗതസംഘം കമ്മറ്റി അറിയിച്ചു.
ഇതുമായി നടത്തിയ ചര്‍ച്ചയില്‍ ഹാസൈനാര്‍ ബി കെ ഇ എം അബ്ദുല്‍ കാദര്‍ ഹാജി. ഹാസൈനാര്‍ കുര്‍സ്, ലത്തീഫ് മൗലവി, ഹുസൈന് ബി എ, അബ്ദുല്‍ കാദര്‍ ഐ, മുനീര്‍ ബി എ, അഹ്മദ് ഹാജി ബി എ, അബ്ദുല്ല മുസ്ലിയാര് തുടങ്ങിയവര്‍ സംബന്ധിച്ചു.

