ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ബാലചന്ദ്ര കുമാറിനെതിരേ പരാതിയുമായി യുവതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിനെതിരേ പീഡന പരാതി. പത്ത് വർഷം മുമ്പ് ബാലചന്ദ്രകുമാർ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
കണ്ണൂർ സ്വദേശിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
ജോലി വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും ശേഷം ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തെന്നുമാണ് യുവതിയുടെ ആരോപണം.
പരാതി വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള തുടർ നടപടികൾ ഉണ്ടാവുകയുള്ളൂ

