KSDLIVENEWS

Real news for everyone

ജില്ലയ്ക്ക് അഭിമാനമായി ഹാരിസിന്റെ നിയമനം ;
പൊതു വിദ്യാഭ്യാസ വകുപ്പില്‍ അറബിക് സ്‌പെഷല്‍ ഓഫിസറായി തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി ടി.പി. ഹാരിസ് ബുധനാഴ്ച ചുമതലയേല്‍ക്കും.

SHARE THIS ON

തൃക്കരിപ്പൂര്‍: പൊതു വിദ്യാഭ്യാസ വകുപ്പില്‍ അറബിക് സ്‌പെഷല്‍ ഓഫിസറായി തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി ടി.പി. ഹാരിസ് ബുധനാഴ്ച ചുമതലയേല്‍ക്കും.കേരളത്തിലെ 12,000 വിദ്യാലയങ്ങളില്‍ അറബിക് പഠനവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന തസ്തികയാണിത്.കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും അറബിഭാഷ പഠനം ഏകോപിപ്പിക്കാന്‍ ഇദ്ദേഹത്തിന്റെ കീഴില്‍ ആറ് മുസ്‌ലിം വിദ്യാഭ്യാസ ഓഫിസര്‍മാരും മൂന്ന് വനിത ഓഫിസര്‍മാരുമുണ്ട്.നാട്ടിലെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ പ്രവര്‍ത്തകനാണ്. ഫാറൂഖ് കോളജിലെ റൗദതുല്‍ ഉലൂം അറബിക് കോളജില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ബിരുദവും ഗവ. ടി.ടി.ഐയില്‍ നിന്ന് അധ്യാപക പരിശീലനവും നേടി.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡി.ജി.ഇ ഓഫിസില്‍ എട്ടാം റാങ്ക് പദവിയാണ് സ്‌പെഷല്‍ ഓഫിസര്‍ക്ക്. ജില്ലയില്‍ മുമ്ബ് റഹീം ചെമ്മനാടാണ് നേരത്തേ ഈ പദവിയില്‍ ഉണ്ടായിരുന്നത്. 1998ല്‍ ഹൈസ്‌കൂള്‍ അധ്യാപകനായി സര്‍വിസ് തുടക്കം. കുമ്ബള പള്ളിക്കര, ചെറുവത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലിചെയ്തു.2018ല്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് മുസ്‌ലിം എജുക്കേഷനായി സ്ഥാനക്കയറ്റം നേടി. അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ലൈവ് തൃക്കരിപ്പൂര്‍ കോര്‍ ടീം അംഗമാണ്. ഭാര്യ: സജീന (തങ്കയം). മക്കള്‍: ഹലീമതു സഅദിയ, മുഹമ്മദ് സിനാന്‍, അഹമദ് ജസീല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!