ഹരിദാസിന്റെ മൃതദേഹം സംസ്കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍ | തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്ത്തകന് ഹരിദാസനെ കൊലപ്പെടുത്താന്‍ ് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്.മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം.

