KSDLIVENEWS

Real news for everyone

ത്വാഹിർ തങ്ങൾ ഉറൂസ് കാരുണ്യ സ്പർശമായി നേത്ര പരിശോധന ക്യാമ്പ് “ഡോക്ടർ സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി” സഹകരിച്ച് നടത്തി

SHARE THIS ON

ത്വാഹിർ തങ്ങൾ ഉറൂസ് കാരുണ്യ സ്പർശമായി നേത്ര പരിശോധന ക്യാമ്പ് “ഡോക്ടർ സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി” സഹകരിച്ച് നടത്തി

ക്യാമ്പിൽ ആശ്വാസമായി മുഹിമ്മാത്ത് സേഫ് ഹോം അഗതി അനാഥ മന്ദിരം അന്തേവാസികൾക്കും, നാട്ടുകാർക്കും

പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ഭാഗമായി മുഹിമ്മാത്തിൽ സഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് കാരുണ്യ സ്പർശമായി ഡോക്ടർ സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ മുഹിമ്മാത്ത് സേഫ് ഹോം അഗതി അനാഥ മന്ദിരം അന്തേവാസികൾക്ക് പുറമേ നാട്ടുകാരും എത്തിച്ചേർന്നു സൗജന്യ പരിശോധനയ്ക്ക് പുറമേ കണ്ണിൻറെ ആരോഗ്യസംരക്ഷണത്തിന് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും നൽകി. മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി യുടെ അധ്യക്ഷതയിൽ കാസർകോട് ബ്ലോക്ക്പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ്കർള ഉദ്ഘാടനം ചെയ്തു.

സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾപ്രാർത്ഥന നടത്തി. പി ബി ബഷീർ പുളിക്കൂർ. സയ്യദ് ഹബീബുൽ അഹ്ദതലി തങ്ങൾ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,മുസ്തഫ സഖാഫി പട്ടാമ്പി,ഷാഫി സഹദി മുഹിമ്മാത്ത് നഗർ,അബ്ദുല്ലക്കുഞ്ഞി ബംബ്രാണ തുടങ്ങിയവർ സംബന്ധിച്ചു. മൂസാ സഖാഫി കളത്തൂർ സ്വാഗതവും, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെന്നാർ നന്ദിയും പറഞ്ഞു. ക്യാമ്പിന് ഡോക്ടർ തൗഫീഖ് അഹ്മദ് നേതൃത്വം നൽകി.
[2/21, 9:50 PM] ksdlive~: താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ സമ്മേളനം നാളെ മൊഗ്രാൽ പുത്തൂരിൽ
(22/02/2022)

മൊഗ്രാൽ പുത്തൂർ : സുന്നി കൈരളിയുടെ നേതൃത്വങ്ങളായ താജുൽ ഉലമ ഉള്ളാൾ തങ്ങൾ ,നൂറുൽ ഉലമ എം എ ഉസ്താദ് ആണ്ട് നേർച്ചയും ഷാഫി ഉസ്തദ്‌ , ഉസ്മാൻ ഉസ്താദ് ,മൊയിലാർ ഹാജി അനുസ്മരണ സംഗമവും നാളെ വൈകുന്നേരം 7 മണിക്ക് മൊഗ്രാൽ പുത്തൂർ കടവത്ത് വെച് നടക്കും.പരിപാടിയിൽ ബാദുഷ സഖാഫി ആലപ്പുഴ,ഖാജാ മൊയ്‌നുദ്ദീൻ സഖാഫി,റാഫി അഹ്‌സനി കാന്തപുരം,സാജിദ് അംജദി പൂക്കട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തും.
സയ്യിദ് ഫഖ്‌റുദ്ധീൻ ഹദ്ദാദ് തങ്ങൾ,സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങൾ,സയ്യിദ് സീതിക്കോയ തങ്ങൾ പരിപാടിക്ക് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ റസാഖ് സഖാഫി,അബ്ദുൽ സലാം സഅദി,ബാദുഷ ഹാദി സഖാഫി,തമീം അഹ്‌സനി,സാജിദ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!