KSDLIVENEWS

Real news for everyone

താജുൽ ഉലമ നൂറുൽ ഉലമ അനുസ്മരണ സമ്മേളനം ഇന്ന് മൊഗ്രാൽ പുത്തൂരിൽ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : സുന്നി കൈരളിയുടെ നേതൃത്വങ്ങളായ താജുൽ ഉലമ ഉള്ളാൾ തങ്ങൾ ,നൂറുൽ ഉലമ എം എ ഉസ്താദ് ആണ്ട് നേർച്ചയും ഷാഫി ഉസ്തദ്‌ , ഉസ്മാൻ ഉസ്താദ് ,മൊയിലാർ ഹാജി അനുസ്മരണ സംഗമവും ഇന്ന് വൈകുന്നേരം 7 മണിക്ക് മൊഗ്രാൽ പുത്തൂർ കടവത്ത് വെച് നടക്കും.പരിപാടിയിൽ ബാദുഷ സഖാഫി ആലപ്പുഴ,ഖാജാ മൊയ്‌നുദ്ദീൻ സഖാഫി,റാഫി അഹ്‌സനി കാന്തപുരം,സാജിദ് അംജദി പൂക്കട്ടൂർ അനുസ്മരണ പ്രഭാഷണം നടത്തും.
സയ്യിദ് ഫഖ്‌റുദ്ധീൻ ഹദ്ദാദ് തങ്ങൾ,സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങൾ,സയ്യിദ് സീതിക്കോയ തങ്ങൾ പരിപാടിക്ക് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാങ്കുളം,സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുൽ റസാഖ് സഖാഫി,അബ്ദുൽ സലാം സഅദി,ബാദുഷ ഹാദി സഖാഫി,തമീം അഹ്‌സനി,സാജിദ് സഖാഫി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!