ഈ സ്പീഡ് ക്യാമറയില്‍ ഒച്ചയും കിട്ടും മിഷ്ടര്‍; അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ സ്പീഡ് ക്യാമറ പിടികൂടും

കാതടിപ്പിക്കുന്ന ശബ്ദവുമായി പോകുന്ന വാഹനങ്ങളെ പിടിക്കാന്‍ എന്ത് ചെയ്യും ? പലപ്പോഴും കടുത്ത ശബ്ദ മലിനീകരണത്തിനാണ് ഈ വലിയ ശബ്ദം വഴിവെക്കാറുള്ളത്. എന്നാല്‍ ഇത്തരം വാഹനങ്ങളെ പിടികൂടാന്‍ പുതിയ വഴിയുമായി ഇറങ്ങിയിരിക്കുകയാണ് അമേരിക്കന്‍ നഗരമായ ന്യൂയയോര്‍ക്ക്. സംഭവം പഴയ സ്പീഡ് ക്യാമറ തന്നെ പക്ഷേ അതിലേക്ക് അവര്‍ ഒരു കാര്യം ‘ ഇന്‍ഞ്ചക്‌ട് ‘ ചെയ്തു- ഒരു മൈക്രോഫോണ്‍.
അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ ഈ സംവിധാനം പിടികൂടി നോട്ടീസയക്കും. ഇത്തരത്തില്‍ ആദ്യപ്രാവശ്യം പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അംഗീകൃത കേന്ദ്രങ്ങളിലെത്തി വാഹനത്തിന്റെ ശബ്ദം കുറച്ച് പിഴയില്‍ നിന്ന് രക്ഷപ്പെടാം.
ഉയര്‍ന്ന ശബ്ദത്തിന് രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ 875 യുഎസ് ഡോളറാണ് പിഴ. (65,319 ഇന്ത്യന്‍ രൂപ). വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ ഇനിയും കൂടും. മൈക്രോഫോണും ഒരു ഡെസിബല്‍ മീറ്ററും ക്യാമറയും അടങ്ങുന്നതാണ് ഈ സംവിധാനം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നടപ്പിലാക്കിയ സംവിധാനം ഈ വര്‍ഷം ജൂണ്‍ വരെ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. അതിനു ശേഷം മാത്രമേ ഈ സംവിധാനം അമേരിക്കയില്‍ എല്ലായിടത്തും നടപ്പിലാക്കുമോ എന്ന് തീരുമാനിക്കുകയുള്ളൂ.

