KSDLIVENEWS

Real news for everyone

റഷ്യയുടെ അക്രമണത്തില്‍ 102 യുക്രെയ്ന്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ

SHARE THIS ON

കിയവ്: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ 102 യുക്രെയ്ന്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഏകദേശം 376 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. യുക്രെയ്നിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സാരമായ നാശമുണ്ടാകുകയും നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ പറഞ്ഞു. യുദ്ധത്തിനിടെയുള്ള ഷെല്ലാക്രമണത്തില്‍ രാജ്യത്തെ നിരവധി പാലങ്ങളും റോഡുകളും തകര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ദിവസങ്ങളോളം വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ജീവിക്കാന്‍ നിര്‍ബന്ധിതരായതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യ്തിട്ടുണ്ട്.

റഷ്യ- യുക്രെയ്‌ന്‍ അധിനിവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി 193 രാജ്യങ്ങളുള്‍പ്പെടുന്ന പൊതുസഭയുടെയും 15 അംഗ സുരക്ഷാ കൗണ്‍സിലിന്‍റെയും പ്രത്യേക യോഗം തിങ്കളാഴ്ച നടത്തുമെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ അറിയിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഐക്യരാഷ്ട്രസഭ ഇത്തരത്തിലൊരു അടിയന്തിര യോഗം ചേരുന്നത്. യോഗത്തില്‍ എല്ലാ യു.എന്‍ അംഗങ്ങള്‍ക്കും യുദ്ധത്തെക്കുറിച്ച്‌ സംസാരിക്കാനും പ്രമേയത്തില്‍ വോട്ടുചെയ്യാനുമുള്ള അവസരം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!