KSDLIVENEWS

Real news for everyone

സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിനിയുടെ പീഡനപരാതി, അധ്യാപകന്‍ അറസ്റ്റില്‍

SHARE THIS ON

തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമയിലെ (School of Drama) വിദ്യാര്‍ത്ഥി നല്‍കിയ പീഡന പരാതിയില്‍ അധ്യാപകനായ ഡോ സുനില്‍ കുമാര്‍ അറസ്റ്റില്‍ (Arrest). കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.

രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ സുനില്‍കുമാറെത്തി. സൌഹൃദപൂര്‍വ്വം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച്‌ ലൈംഗിക ചുവയോടെ വിളിച്ച്‌ സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാള്‍ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥി സമരം

തൃശൂര്‍: സ്കൂള്‍ ഓഫ് ഡ്രാമയില്‍ (School of Drama) വിദ്യാര്‍ത്ഥികള്‍ (Students) അധ്യാപകരെ (Teachers) കോളേജിനുള്ളില്‍ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂര്‍ അരണാട്ടുകരയിലെ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാ‍ര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പിന്നീട് പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.

അഞ്ച് അധ്യാപകരെയാണ് വിദ്യാ‍ര്‍ത്ഥികള്‍ പൂട്ടിയിട്ടത്. ഇതില്‍ ഒരു അധ്യാപികയും ഉള്‍പ്പെടും. മൂന്ന് മാസം മുമ്ബ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍, സ്കൂള്‍ ഓഫ് ഡ്രാമ ഡീന്‍ സുനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെക്കാത്തത്തിനെ തുട‍ര്‍ന്നാണ് വിദ്യാ‍ര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ആല്‍ബം ഗായകന്‍ അറസ്റ്റില്‍

സില്‍വര്‍ലൈനുമായി മുന്നോട്ട്; ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപമാകാമെന്ന് നയംമാറ്റം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!