പതിവിന് വിപരീതമാണ്, എങ്കിലും നിവൃത്തിയില്ല; റഷ്യന്‍ താരങ്ങളെ വിലക്കി ലോക അത്ലറ്റിക്സ്, നഷ്ടമാകുന്നത് ലോക ചാമ്ബ്യന്‍ഷിപ്പ് മുതലായ വമ്ബന്‍ വേദികള്‍

പാരിസ്: ലോക അത്ലറ്റിക്സ് വേദികളില്‍ നിന്ന് റഷ്യന്‍ കായികതാരങ്ങളെ വിലക്കി വേള്‍ഡ് അത്ലറ്റിക്സ്. വിലക്കിനെ തുടര്‍ന്ന് ഒറോഗോണിലെ ലോക അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പ്, ബെല്‍ഗ്രേഡില്‍ നടക്കേണ്ട ലോക അത്ലറ്റിക്സ് ഇന്‍ഡോര്‍ ചാമ്ബ്യന്‍ഷിപ്പ്, ലോക റേസ് വാക്കിംഗ് ചാമ്ബ്യന്‍ഷിപ്പ് എന്നിവ റഷ്യന്‍ താരങ്ങള്‍ക്ക് നഷ്ടമാകും.ഇതില്‍ ലോക റേസ് വാക്കിംഗ് ചാമ്ബ്യന്‍ഷിപ്പ് ഈ വെള്ളിയാഴ്ച ഒമാനില്‍ ആരംഭിക്കാനിരിക്കുകയാണ്. മിക്ക താരങ്ങളും സ്ഥലത്ത് എത്തുകയും രജിസ്ട്രേഷനും അക്രഡിറ്റേഷനും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ മാര്‍ച്ചില്‍ നടക്കേണ്ട ലോക ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്ബ്യന്ഷിപ്പിന്റെയും അക്രഡിറ്റേഷന് ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഈ ചാമ്ബ്യന്‍ഷിപ്പുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത റഷ്യന്‍ കായികതാരങ്ങളുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്ന് വേള്‍ഡ് അത്ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി.
അതേസമയം കായികരംഗത്തില്‍ നിന്ന് രാഷ്ട്രീയത്തെ ഒഴിവാക്കി നിര്‍ത്തണമെന്ന് വാദിക്കുന്ന വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ നടപടി അപ്രതീക്ഷിതമായിരുന്നു. ഇതിനെ സംബന്ധിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് താന്‍ പാതി മനസോടെയാണ് കായികതാരങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കുകള്‍ ഏര്‍പ്പെടുത്തിയതെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കോ പറഞ്ഞു. 2015 മുതല്‍ ഉത്തേജക മരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റഷ്യയുടെ ദേശീയ കായിക അസോസിയേഷനുകള്‍ വിലക്ക് നേരിടുകയാണ്. ഒളിമ്ബിക്സ് ഉള്‍പ്പെടെയുള്ള കായിക വേദികളില്‍ പോലും റഷ്യന്‍ താരങ്ങള്‍ ഐ ഒ സിയുടെ പതാകയ്ക്ക് കീഴിലാണ് മത്സരിക്കുന്നത്. അതിനാല്‍ തന്നെ വേള്‍ഡ് അത്ലറ്റിക്സിന് റഷ്യന്‍ അസോസിയേഷനുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല.
എന്തെങ്കിലും നിവൃത്തി ഉണ്ടായിരുന്നെങ്കില്‍ താന്‍ കായിക താരങ്ങളെ വിലക്കില്ലായിരുന്നെന്നും എന്നാല്‍ ഫിഫ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യാന്ത്ര കായിക സംഘടനകള്‍ റഷ്യയ്ക്കെതിരെ നടപടികള്‍ എടുക്കുമ്ബോള്‍ വേള്‍ഡ് അത്ലറ്റിക്സിന് നോക്കി നില്ക്കാന് സാധിക്കില്ലെന്ന് കോ വ്യക്തമാക്കി. റഷ്യ യുക്രെയിനില്‍ നടത്തുന്ന സാനിക നടപടികള്‍ക്കെതിരെ പ്രതികരിക്കേണ്ട ബാദ്ധ്യത വേള്‍ഡ് അത്ലറ്റിക്സിനും ഉണ്ടെന്ന് കോ പറഞ്ഞു. ബലാറൂസിനെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും വേള്‍ഡ് അത്ലറ്റിക്സിന്റെ പരിഗണനയിലുണ്ടെന്നും കോ വെളിപ്പെടുത്തി. അടുത്തയാഴ്ച നടക്കുന്ന കൗണ്‍സില്‍ മീറ്റിംഗില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ എടുക്കും.

