KSDLIVENEWS

Real news for everyone

ഇന്ത്യയുടെ സമ്മര്‍ദ്ദം ഫലിച്ചു, യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് സുരക്ഷിത പാതയൊരുക്കാമെന്ന് റഷ്യ

SHARE THIS ON

ദില്ലി/മോസ്കോ: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ദൗത്യവുമായി സഹകരിക്കാമെന്ന് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ് ആണ് രക്ഷാദൗത്യത്തില്‍ സഹകരിക്കാനുള്ള റഷ്യയുടെ സന്നദ്ധത അറിയിച്ചത്.

യുക്രൈന്‍്റെ കിഴക്കന്‍ അതി‍ര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് ഇന്ത്യ പലവട്ടം റഷ്യയോട് ആവ‍ര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിരുന്നില്ല.

റഷ്യന്‍ അംബാസിഡര്‍ അനുകൂലമായി പ്രതികരിച്ചെങ്കിലും എപ്പോള്‍ മുതല്‍ രക്ഷാപ്രവ‍ര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. മാനുഷിക പരി​ഗണന നല്‍കി യുക്രൈനില്‍ കുടുങ്ങിയവ‍ര്‍ക്ക് തിരികെ വരാന്‍ സുരക്ഷിത പാതയൊരുക്കാം എന്നാണ് റഷ്യ പറയുന്നത്. ഖര്‍ഖീവ്, സുമി ന​ഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന നാലായിരത്തോളം ഇന്ത്യന്‍ വിദ്യാ‍ര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാനുള്ള ആലോചനയാണ് നിലവിലുള്ളത്. ഇതിനു സാധിച്ചാല്‍ യുക്രൈന്‍ രക്ഷാദൗത്യത്തിലെ നിര്‍ണായക പ്രതിസന്ധി ഒഴിയുകയും ചെയ്യും.

നേരത്തെ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോ​ഗസ്ഥ‍ര്‍ യുക്രൈന്‍ അതി‍ര്‍ത്തികളിലേക്ക് എത്തിയെങ്കിലും ഇവ‍ര്‍ക്ക് റഷ്യന്‍ ഉദ്യോ​ഗസ്ഥരില്‍ നിന്നും ഒരു ഉറപ്പും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാ‍ര്‍ത്ഥിയായ നവീന്‍ ഖര്‍കീവില്‍ കൊല്ലപ്പെട്ടതോടെ റഷ്യയ്ക്ക് മേല്‍ കനത്ത സമ്മ‍ര്‍ദ്ദമുണ്ടായെന്നാണ് സൂചന. കഴിഞ്ഞ ദിവസം റഷ്യന്‍ അംബാസിഡറെ വിളിച്ചു വരുത്തിയ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ ശക്തമായ നിലപാട് അറിയിച്ചുവെന്നാണ് സൂചന.

ഇന്ത്യന്‍ വി​ദ്യാ‍ര്‍ത്ഥികള്‍ കൊല്ലപ്പെടുമ്ബോള്‍ കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന നിലപാട് ഇന്ത്യ റഷ്യയെ അറിയിച്ചുവെന്നാണ് വിവരം. ഇന്ത്യക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് മാറുമെന്ന മുന്നറിയിപ്പും റഷ്യയ്ക്ക് നല്‍കി. ഇതോടെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ റഷ്യ തയ്യാറാവുകയായിരുന്നു.

റഷ്യന്‍ അംബാസിഡറുടെ വാക്കുകള്‍ –

ഖാര്‍കിവിലും കിഴക്കന്‍ ഉക്രെയ്നിലെ മറ്റു പ്രദേശങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ പുറത്ത് എത്തിക്കാന്‍ ഞങ്ങള്‍ ഇന്ത്യന്‍ എംബസി ഉദ്യോ​ഗസ്ഥരുമായി ബന്ധപ്പെട്ടുവരികയാണ്. റഷ്യയിലെ റുസൈന്‍ പ്രദേശം വഴി അവിടെ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും അടിയന്തിരമായി ഒഴിപ്പിക്കാനുള്ള ഇന്ത്യ ഞങ്ങളോട് അഭ്യ‍ര്‍ത്ഥിച്ചിട്ടുണ്ട്.

ഞങ്ങള്‍ ഇന്ത്യയുമായി തന്ത്രപരമായ സഖ്യകക്ഷികളാണ്. യുക്രൈന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ എത്തിയപ്പോള്‍ ഇന്ത്യ എടുത്ത നിലപാടിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഇന്ത്യയിലേക്കുള്ള എസ്-400 പ്രതിരോധസംവിധാനത്തിന്‍്റെ വിതരണത്തെ നിലവിലെ സാഹചര്യം ബാധിക്കില്ല. ഈ ഇടപാട് തടസ്സമില്ലാതെ തുടരാന്‍ വഴികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!