വ്യോമശക്തിയില്‍ ലോകത്തില്‍ രണ്ടാമതെങ്കിലും വ്യോമാക്രമണം നടത്താന്‍ റഷ്യ ഭയക്കുന്നത് ഇക്കാരണങ്ങളാല്‍; ഇത് യുക്രെയിനെ വിജയത്തിലേക്ക് നയിക്കുമോ

കീവ്: അധിനിവേശം ആരംഭിച്ച് ആറാം ദിവസം പിന്നിടുമ്ബോഴും യുക്രെയിനെതിരെ റഷ്യ ശക്തമായി തന്നെ ആക്രമണം അഴിച്ചുവിടുകയാണ്.
കരസേനയുടെ ആക്രമണത്തിന് പുറമേ ബോംബുകളും ഷെല്ലുകളും മിസൈലുകളുമാണ് റഷ്യ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്ക പോലുള്ള മിക്ക ലോകരാജ്യങ്ങളും കണക്ക് കൂട്ടിയിരുന്ന റഷ്യയുടെ വ്യോമാക്രമണം ആശയകുഴപ്പത്തില്‍ തന്നെ തുടരുകയാണ്. വ്യോമശക്തിയില്‍ ലോകത്തില്‍ രണ്ടാമനായ റഷ്യ ഇതുവരെ വ്യോമാക്രമണം കാര്യമായി തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.
സ്വന്തം വിമാനങ്ങള്‍ക്കും പൈലറ്റുമാര്‍ക്കും അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നും ഇപ്പോള്‍ ചെയ്യാന്‍ റഷ്യ ഉദേശിക്കുന്നില്ല എന്നതാണ് ഒരു കാരണം. യുക്രെയിന് നിര്‍മിതിയായ ലോകത്തിലെ ഏറ്റവും വലിയ വിമാനമായ മിരിയ റഷ്യ തകര്‍ത്തിരുന്നു. മാത്രമല്ല യുക്രെയിനിന്റെ റഡാറുകളും വ്യോമസംവിധാനവും ക്രൂസ്, ബാലിസ്റ്റിക് മിസൈുകള്‍ എന്നിവ ഉപയോഗിച്ച് തകര്‍ത്തു. എന്നാല്‍ റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ പോരാട്ടവീര്യം ഒട്ടും ചോരാതെ തന്നെ യുക്രെയിന് വ്യോമശക്തി മുന്നിലുണ്ട്. നിരവധി റഷ്യന്‍ ഹെലികോപ്ടറുകള്‍ യുക്രെയിനും തകര്‍ത്തിരുന്നു.
വി കെ എസ് എന്ന് മറ്റൊരു പേരുള്ള റഷ്യന്‍ വ്യോമസേന ഇപ്പോഴും വേണ്ട രീതിയില്‍ ആക്രമണത്തിന് മുതിരാത്തതിന് പിന്നിലെ മറ്റൊരു കാരണം പ്രിസിഷന്‍ ഗൈഡഡ് മുനിഷന്‍ ആണ്. വിമാനങ്ങളില്‍ നിന്ന് കൃത്യമായി ടാര്‍ഗറ്റിനെ ലക്ഷ്യം വച്ച് ആക്രമിക്കുന്ന രീതിയാണിത്. എന്നാല്‍ ഇതിന് വേണ്ട മിസൈലുകളുടെയും ആയുധങ്ങളുടെയും കുറവും റഷ്യക്ക് വന്‍ തിരിച്ചയാകുന്നു. ഇനിയും അധികമായി ആയുധങ്ങള്‍ ഉപയോഗിച്ച് പാഴാക്കണ്ട എന്ന ചിന്തയും റഷ്യക്കുണ്ടാകാം.യുക്രെയിന് പട്ടാളമെന്ന് തെറ്റിദ്ധരിച്ച് സ്വന്തം സേനയ്ക്ക് നേരെ തന്നെ ആക്രമണം നടത്തുമോയെന്നും സ്വന്തം കരസേനയില്‍ നിന്ന് തിരിച്ചും ആക്രമണം നേരിടുമോയെന്നും റഷ്യന്‍ വ്യോമസേനയ്ക്ക് ആശങ്കയുണ്ട്. മാത്രമല്ല റഷ്യയുടെ കരസേനയും വായുസേനയും തമ്മിലെ ഏകോപനം മികച്ചതല്ലാത്തതും പരിചയ സമ്ബന്നരായ പൈലറ്റുമാരുടെ ലഭ്യതകുറവും റഷ്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. കീവിലെ പ്രേതം എന്നറിയപ്പെടുന്ന ഫൈറ്റര്‍ ജെറ്റ് റഷ്യയുടെ ആറ് ഹെലികോപ്ടറുകളെ ഒറ്റയടിക്ക് തകര്‍ത്തതും റഷ്യ ഭയക്കുന്നു.
ആക്രമണത്തിന് മുന്നോടിയായി ആയിരക്കണക്കിന് യുദ്ധവിമാനങ്ങള്‍ റഷ്യ തയ്യാറാക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75ഓളം വിമാനങ്ങള്‍ മാത്രമാണ് യുദ്ധത്തിനായി നിലവില്‍ റഷ്യ ഉപയോഗിക്കുന്നത്.

