പ്രവര്‍ത്തനം നിരോധിച്ചു; റഷ്യന്‍ ചാനലിലെ മുഴുവന്‍ ജീവനക്കാരും ഓണ്‍എയറില്‍ രാജിവച്ചു

റഷ്യയിലെ ഒരു ടെലിവിഷന്‍ ചാനല്‍ ജീവനക്കാരെല്ലാം ഒരുമിച്ച് ഓണ്‍എയറില്‍ രാജിവച്ചു. ടിവി ഡോഴ്ഡ് എന്ന ചാനലിലെ ജീവക്കാരാണ് അവസാന ടെലികാസ്റ്റില്‍ ‘നോ വാര്‍’ എന്ന് പ്രഖ്യാപിച്ച് രാജി സമര്‍പ്പിച്ചത്. യുക്രൈനുമായുള്ള യുദ്ധത്തിന്‍്റെ കവറേജ് സംപ്രേഷണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യന്‍ അധികൃതര്‍ ചാനലിന്‍്റെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാജി. കൂട്ടരാജിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. (Staff Russian Channel Resigns)
ചാനലിന്‍്റെ സഹ സ്ഥാപകയായ നതാലിയ സിന്‍ഡെയേവയാണ് കൂട്ടരാജി ആരംഭിച്ചത്. ‘നോ വാര്‍’ എന്ന് പ്രഖ്യാപിച്ച് ഇവര്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനു പിന്നാലെ മറ്റ് ജീവനക്കാരും ഇതേ പ്രഖ്യാപനത്തോടെ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന്, അനിശ്ചിതകാലത്തേക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ചാനല്‍ അറിയിച്ചു.
തുടര്‍ന്ന് ചാനല്‍ ‘സ്വാന്‍ ലേക്’ ബാലെ വിഡിയോ സംപ്രേഷണം ചെയ്തു. 1991ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ റഷ്യന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിഡിയോ ആയിരുന്നു അത്.
Read Also : ‘ആണവനിലയം ആക്രമിച്ചത് നിരുത്തരവാദപരം’; റഷ്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോ
യുക്രൈന്‍്റെ ആണനിലയം ആക്രമിച്ചതില്‍ രഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേറ്റോ രംഗത്തെത്തിയിരുന്നു. ആക്രമണം നിരുത്തരവാദപരമാണെന്ന് നേറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ് പറഞ്ഞു. എതയും വേഗം യുക്രൈനില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നും നേറ്റോ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകള്‍ക്കാണ് നേറ്റോ ശ്രമിക്കുന്നത്. നേരിട്ട് യുദ്ധത്തിലേക്കിറങ്ങിയാല്‍ അതൊരു ആണവ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് കണക്കുകൂട്ടല്‍.

