റഷ്യക്കെതിരായ ഉപരോധം ശക്തിപ്പെടുത്തണം -സെലന്‍സ്‌കി

ലിവിവ്: റഷ്യന്‍ സൈന്യം യുക്രെയ്‌നിനെതിരായ ഷെല്ലാക്രമണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഉപരോധം ശക്തിപ്പെടുത്താന്‍ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ച് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രെയ്നിലെ സൈനിക-വ്യവസായ സമുച്ചയം ആക്രമിക്കുമെന്ന റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാത്ത പാശ്ചാത്യ രാജ്യങ്ങളെ സെലന്‍സ്കി വിമര്‍ശിച്ചു.
ഒരു ലോക നേതാവുപോലും റഷ്യയുടെ നിലപാടിനോട് പ്രതികരിച്ചതായി ഞാന്‍ കേട്ടില്ല. റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പര്യാപ്തമല്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് അവരുടെ ഇത്തരം നിലപാട്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ട്രൈബ്യൂണലുകള്‍ കൊണ്ടുവരണം. സൈനിക-വ്യവസായ സമുച്ചയങ്ങളിലെ ജീവനക്കാരോട് ജോലിക്ക് പോകരുതെന്നും സെലന്‍സ്കി പറഞ്ഞു.

