KSDLIVENEWS

Real news for everyone

പാതയോരത്ത് ആര് കൊടിവെച്ചാലും നടപടി; മുഖ്യമന്ത്രിയുടെ ഹാലിളക്ക പരാമർശത്തിന് ഹൈക്കോടതിയുടെ മറുപടി

SHARE THIS ON

സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ മുഖ്യമന്ത്രി നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹൈക്കോടതി. പാതയോരത്ത് ആര് അനധികൃതമായി കൊടികള്‍ സ്ഥാപിച്ചാലും നടപടിയെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിയമം ലംഘിക്കുന്നത് ആരായാലും ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. പാതയോരത്ത് അനധികൃതമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരാണ് ഇതിനെതിരെ നടപടി എടുക്കാന്‍ തയ്യാറാകാത്തതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. ആര് നിയമലംഘനം നടത്തിയാലും അത് തുറന്നുകാട്ടുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കുള്ള പരോക്ഷ മറുപടിയില്‍ ദേവന്‍ രാമചന്ദ്രന്‍ വ്യക്താക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!