അവധിക്കാലം കഴിഞ്ഞു; പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി നയൻതാരയും വിഘ്നേശും . ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
കൊച്ചിയിലെയും ഗോവയിലെയും അവധിദിവസങ്ങൾ പൂർത്തിയാക്കി നയൻതാരയും വിഘ്നേശ് ശിവനും ചെന്നൈയിൽ തിരിച്ചെത്തി. പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായിരുന്നു ഇരുവരുടെയും യാത്ര. ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഓണത്തിന് കൊച്ചിയിലെത്തിയ നയൻതാര തന്റെ അമ്മയെയും കൂട്ടിയായിരുന്നു ഗോവയിലേയ്ക്ക് തിരിച്ചത്. ഗോവയിൽ വച്ചുള്ള വിഘ്നേശ് ശിവന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. നയൻതാരയുടെ അമ്മയ്ക്കൊപ്പം വിഘ്നേശിന്റെ കുടുംബവും ഗോവയിൽ എത്തിയിരുന്നു.
നയൻതാരയും വിഘ്നേഷും ഏറെ കാലമായി പ്രണയത്തിലാണ് എന്നത് പരസ്യമായ രഹസ്യമാണ്. ഇരുവരും പലപ്പോഴും പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കുകയും പ്രണയവിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും ഈ വർഷം വിവാഹിതരാകുമെന്ന് മുൻപ് റിപ്പോർട്ടുകളും വന്നിരുന്നു.
നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ ഒരുക്കിയ നാനും റൗഡിതാൻ സിനിമയുടെ സെറ്റിൽ വച്ചാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. കാമുകിയെ നായികയാക്കി പുതിയ ചിത്രം ഒരുക്കാനുള്ള പദ്ധതിയിലാണ് വിഘ്നേശ്. കാതുവാകുള്ള രണ്ടു കാതൽ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയും സമാന്തയുമാണ് മറ്റ് പ്രധാനഭിനേതാക്കൾ .