KSDLIVENEWS

Real news for everyone

റഷ്യയ്ക്കുമേല്‍ ഉപരോധം ശക്തിപ്പെടുത്തും, പുടിന്‍ സ്വയം യുദ്ധം അവാനിപ്പിക്കണം: വൈറ്റ് ഹൗസ്

SHARE THIS ON

റഷ്യയ്ക്കുമേലുള്ള ഉപരോധം ശക്തിപ്പെടുത്തുമെന്നും പുടിന്‍ സ്വയം യുദ്ധത്തില്‍ നിന്നും പിന്മാറാനുള്ള മാര്‍ഗമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് ജെന്‍ സാക്കി. യുദ്ധം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കിയവിന് സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം റഷ്യ മിസൈലാക്രമണം നടത്തിയിരുന്നു.

റഷ്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ധനകാര്യ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങളെയും ലക്ഷ്യം വെച്ചുള്ള ഉപരോധം ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് തടയിടുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ജെന്‍ സാക്കി പറഞ്ഞു. ”റഷ്യയ്ക്ക് വേണ്ടത്ര വിഭവങ്ങളില്ല, ഉപരോധം റഷ്യയെ കൂടുതല്‍ പ്രതിന്ധിയിലാക്കിയിരിക്കുകയാണ്, ഈ സാഹചര്യത്തില്‍ പുതിയ വരുമാനം തേടാനോ കൂടുതല്‍ വിഭവങ്ങള്‍ക്കായി വിലയേറിയ ഡോളര്‍ കരുതല്‍ ശേഖരം ചിലവഴിക്കാനോ അവര്‍ നിര്‍ബന്ധിതരാവുകയാണ്”, ജെന്‍ സാക്കി കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ സാമ്ബത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഭീതി പടര്‍ത്തി റഷ്യ യുക്രൈനില്‍ ആക്രമണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം പോള്‍ട്ടവ, ക്രെമെന്‍ചുക് എന്നീ തന്ത്രപ്രധാന നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നതായി പോള്‍ട്ടാവ മേധാവി പറഞ്ഞു.ക്രെമെന്‍ചുക് നഗരത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വിവരം. കിയവിനു കിഴക്കായാണ് ക്രെമെന്‍ചുക് സ്ഥിതി ചെയ്യുന്നത്.

ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നുവെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു.എന്നാല്‍ യുക്രൈന്റെ ആരോപണത്തെ റഷ്യ പാടെ നിഷേധിക്കുകയാണുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടന്ന ഏറ്റവും വലിയ സൈനിക നടപടിയായാണ് റഷ്യന്‍ ആക്രമണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!