പുടിന്റെ മകള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മകള്‍ക്കടക്കം ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയൂപോളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി വോളാദിമര്‍ സെലന്‍സ്കി പറഞ്ഞു.
റഷ്യക്ക് മേലുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആഹ്വാനത്തിനിടെ പുടിന്റെ രണ്ട് മക്കള്‍ക്കടക്കമാണ് അമേരിക്ക ഇന്നലെ ഉപരോധം ഏര്‍പ്പെടുത്തിയത്. പുടിന്റെ സമ്ബത്ത് അദ്ദേഹത്തിന്റെ മക്കളായ കാതറിന റ്റികനോവ , മരിയ പുടീന എന്നിവരാണ് ഒളിപ്പിക്കുന്നതെന്നും അതിനാല്‍ ആണ് ഉവരെ ലക്ഷ്യമിടുന്നതെന്നുമാണ് അമേരിക്കയുടെ വാദം. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവിന്റെ കുടുംബാംഗങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും റഷ്യക്ക് മേലുള്ള ഉപരോധം കടുപ്പിച്ചിട്ടുണ്ട്.
റഷ്യയെ ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്നും ഒഴിവാക്കണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടതായി യു.എസ് ട്രെഷറി സെക്രട്ടറി വ്യക്തമാക്കി. അതിനിടെ മരുയൂപോളിലടക്കം റഷ്യന്‍ ആക്രമണം ശക്തമാകുകയാണ് . 5000 പേര്‍ കൊല്ലപ്പെട്ടതായി മരിയൂപോള്‍ മേയര്‍ പറഞ്ഞു. ഡോണ്‍ബാസ് മേഖലയില്‍ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്.
ഈ മേഖലയില്‍ റഷ്യ ആക്രമണം കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ നാടുവിടുന്നത്. മാനുഷിക ഇടനാഴിയിലൂടെ പൗരന്മാരെ രക്ഷപെടുത്തണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആയിരത്തിലധികം പേരെ സാപോരീഷ്യയില്‍ എത്തിച്ചതായാണ് റെഡ്ക്രോസിന്റെ കണക്ക്. റഷ്യക്ക് മേലുള്ള എണ്ണ ഉപരോധം ശക്തമാക്കണമെന്ന് വിവിധ രാജ്യങ്ങളോട് സെലെന്‍സ്ക്കി ആവശ്യപ്പെട്ടു.

