KSDLIVENEWS

Real news for everyone

ചവിട്ടിപ്പുറത്താക്കാന്‍ പറ്റില്ല, കോണ്‍ഗ്രസുകാരനായി തുടരും: കെ വി തോമസ്

SHARE THIS ON

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ്. ഓട് പൊളിച്ചുവന്ന ആളല്ല താന്‍ അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതി യോഗം ചേരുന്നതിന് മുന്നോടിയാണ് പ്രതികരണം.

കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അല്ല അവര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താന്‍ പങ്കെടുത്തത്. ഈ വിഷയത്തില്‍ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി കണ്ട് വിമര്‍ശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് ഒപ്പം നില്‍ക്കണം എന്നതാണ് തന്‍്റെ നിലപാട്. കെ.സുധാകരന്‍ കോണ്‍ഗ്രസ് ആയത് ഇപ്പോഴാണെന്നും തന്നെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് ലംഘിക്കേണ്ടി വന്നതെന്നും കെ.വി.തോമസ് വ്യക്തമാക്കി. അതേസമയം കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്‍റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി തീരുമാനിക്കുക. തോമസിനോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!