KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്ത് മധ്യവയസ്കനായ അജ്ഞാത മൃതദേഹം കണ്ടെത്തി

SHARE THIS ON

ബുധനാഴ്ച ഉച്ചയോടെ മരക്കാപ്പ് കടപ്പുറത്തിനു ഏഴ് കിലോമീറ്റര്‍ പടിഞ്ഞാറ് കടലില്‍ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി സതീശന്റെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ ഫിഷറീസ് റസ്‌ക്യുബോട്ടില്‍ നീലേശ്വരം അഴിത്തലയില്‍ നിന്നു കോസ്റ്റല്‍ എസ് ഐ മുകുന്ദന്‍ ,എസ് ഐ എം വിക്രമന്‍, എന്നിവരുടെ നേതൃത്ത്വത്തില്‍ നടന്ന തിരച്ചിലില്‍ ഒന്നരയോടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പോക്കറ്റില്‍ നിന്നും കിട്ടിയപേഴ്‌സില്‍ 700 രൂപയും 4 പേരുടെ പാസ്‌പോട്ട്

സൈസ് ഫോട്ടോയും കിട്ടി. വെളളചെക്ക് കളര്‍ ഷര്‍ട്ടും ഗ്രേ കളര്‍ അടിവസ്ത്രവുമാണ് ശരീരത്തില്‍ അണിഞ്ഞിരുന്നത് .

മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോസ്റ്റല്‍ എ.എസ് ഐ സന്തോഷ് , സിവില്‍ പോലീസ് ഈസ് ഓഫീസര്‍ മനോജ്, ഫിഷറീസ് റസ്‌ക്യൂ ഗാഡ് പി മനു, എം സനീഷ്,കോസ്റ്റല്‍ വാഡര്‍മാരായ ദിവിഷ്’, അനുകേത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!