ടിക്കറ്റ് നല്കാത്തതിനാല് കണ്ടക്ടര്‍ വേണ്ട; ഡ്രൈവര്‍ മാത്രമായി കാടന്‍കാവില്‍ ബസ് വീണ്ടും നിരത്തില്‍

ഒരേസമയം ജനം കൈയടിയോടെ സ്വീകരിക്കയും നിയമക്കുരുക്കിലാവുകയും ചെയ്ത കണ്ടക്ടറില്ലാ ബസിന് ഒടുവില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പച്ചക്കൊടി. നെല്ലിയാമ്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം തുടങ്ങി ഗ്രാമീണവഴികളിലൂടെയുള്ള വടക്കഞ്ചേരി -ആലത്തൂര്‍ കാടന്‍കാവില്‍ ബസ് മെയ്ദിനത്തില്‍ വീണ്ടും കണ്ടക്ടറില്ലാതെ ഓട്ടമാരംഭിച്ചു. സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തിന്റെ ഇടപെടലിനെത്തുര്ന്നാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കഞ്ചേരിസ്വദേശി തോമസ് മാത്യു കണ്ടക്ടറില്ലാ ബസ്സെന്ന പരീക്ഷണത്തിന് തുടക്കംകുറിച്ചത്. ബസില്‍ സ്ഥാപിച്ചിട്ടുള്ള മൂന്ന് പെട്ടികളില്‍ യാത്രക്കാര്‍ തന്നെ യാത്രാക്കൂലി നിക്ഷേപിക്കുന്നതായിരുന്നു രീതി. ഗൂഗിള്‍പേ സംവിധാനവും ഒരുക്കി. യാത്രക്കാരിലുള്ള തോമസ് മാത്യുവിന്റെ വിശ്വാസം തെറ്റിയില്ല. പുതിയപരീക്ഷണം യാത്രക്കാര്‍ ഏറ്റെടുത്തു. ഓരോരുത്തരും തങ്ങളുടെകൂലി പെട്ടിയില്‍ നിക്ഷേപിച്ചു.
ചില്ലറയില്ലാത്തതിനെത്തുടര്ന്ന് പണമിടാതെ പോയവര്‍ അടുത്തദിവസമെത്തി പണം പെട്ടിയിലിട്ടു. മാധ്യമങ്ങളിലൂടെ പുതിയപരീക്ഷണം വൈറലായെങ്കിലും കണ്ടക്ടറില്ലാതെ സര്‍വീസ് നടത്തരുതെന്ന മോട്ടര്‍വാഹനവകുപ്പിന്റെ നിര്‍ദേശമെത്തി. ഇതും മാധ്യമങ്ങളിലൂടെ വാര്‍ത്തയായതിനെത്തുടര്‍ന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉടപെടുകയായിരുന്നു. തത്കാലം കണ്ടക്ടറില്ലാതെ തുടങ്ങിയ ബസ് സര്‍വീസ് തടയേണ്ടെന്ന് തീരുമാനിക്കയായിരുന്നു

