KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍

SHARE THIS ON

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തില്‍. വിഐപി ഡ്യൂട്ടി, അവലോകന യോഗങ്ങള്‍, ഇ-സഞ്ജീവനി എന്നിവ ബഹിഷ്കരിക്കാന്‍ തീരുമാനമായി. ശമ്ബള വര്‍ധന, അലവന്‍സ്, പ്രമോഷന്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. രോഗ പരിചരണത്തെ ബാധിക്കാതെയുള്ള നിസ്സഹകരണ സമരമാണ് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ഡോക്ടര്‍മാര്‍ നില്പ് സമരം നടത്തിയിരുന്നു. 15ന് ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ സമരം നിര്‍ത്തി. അന്ന് ആരോഗ്യമന്ത്രി ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!