KSDLIVENEWS

Real news for everyone

സംസ്ഥാന എഞ്ചിനീയറിം​ഗ് / ഫാര്‍മസി പ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിം​ഗ് / ഫാര്‍മസി പ്രവേശന പരീക്ഷ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11- മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാവും ഫലപ്രഖ്യാപനം നടത്തുക.

പ്രവേശന പരീക്ഷയിലെ സ്കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയില്‍ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ജൂലൈ 16നാണ് പ്രവേശന പരീക്ഷ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!