KSDLIVENEWS

Real news for everyone

മമ്മൂക്കയുടെ തോട്ടത്തിൽ ഇത് വിളവെടുപ്പ് കാലം ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

SHARE THIS ON

അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. തന്റെ ജന്മദിന ചിത്രങ്ങളും മേക്ക് ഓവര്‍ ചിത്രങ്ങളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സ്വന്തം തോട്ടത്തില്‍ നട്ടുവളര്‍ത്തിയ സസ്യത്തിന്റെ പഴം വിളവെടുത്തതിന്റെ ചിത്രവുമായിട്ടാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്. സണ്‍ഡ്രോപ് എന്ന പഴമാണ് മമ്മൂട്ടിയുടെ തോട്ടത്തില്‍ വിളഞ്ഞത്. ചെടിക്ക് മുന്നില്‍ നിന്നുള്ളതും പഴത്തിന്റെയും ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മകള്‍ സുറുമി സമ്മാനിച്ച കേക്കിലും സണ്‍ഡ്രോപ് പഴങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍ വളര്‍ത്തുന്ന പുതുതലമുറ പഴവര്‍ഗങ്ങളില്‍ ഒന്നാണ് ഇത്. ഒട്ടേറെപേരാണ് മമ്മൂട്ടി ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പ്രകൃതിയോടും കരുതലുള്ള നടനാണ് മമ്മൂട്ടി. കൃഷിയിലുള്ള താല്‍പര്യവും മമ്മൂട്ടി മുമ്ബ് പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!