KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് മീനാപീസ് കടപ്പുറത്ത് കരയിടിച്ചിൽ ; ഓവുചാൽ ഗതിമാറിയൊഴുകിയതാണ് 400 മീറ്ററോളം കര കടലിൽപ്പോയത്

SHARE THIS ON

കാഞ്ഞങ്ങാട്: അധികൃതരുരുടെ അനാസ്ഥ കാരണം നാനൂറോളം മീറ്റർ തീരം കടലിൽ ഒലിച്ചുപോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് തുടങ്ങി മീനാപ്പീസ് കടപ്പുറത്ത് അവസാനിക്കുന്ന ഓവുചാലിന്റെ അവസാനഭാഗത്താണ് ശക്തമായ കരയിടിച്ചൽ ഉണ്ടായത്.
ഓവുചാൽ ഗതിമാറിയൊഴുകി 400 മീറ്ററോളം കര കടലിൽപ്പോയി .
•  മീനാപ്പീസ് കടപ്പുറത്തുണടായ കരയിടിച്ചൽ
കാഞ്ഞങ്ങാട്: അധികൃതരുരുടെ അനാസ്ഥ കാരണം നാനൂറോളം മീറ്റർ തീരം കടലിൽ ഒലിച്ചുപോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് തുടങ്ങി മീനാപ്പീസ് കടപ്പുറത്ത് അവസാനിക്കുന്ന ഓവുചാലിന്റെ അവസാനഭാഗത്താണ് ശക്തമായ കരയിടിച്ചൽ ഉണ്ടായത്.

കടലിൽ അവസാനിക്കുന്ന ഓവുചാലിന്റെ അഴി മുറിയാത്തതാണ് പ്രശ്നത്തിന് കാരണം. ആവിക്കര, ഗാർഡർ വളപ്പ് പ്രദേശങ്ങളിലെ മഴവെളളം കുത്തിയൊലിച്ചെത്തുന്നത് ഈ ഇടുങ്ങിയ ഒവുചാലിൽ കൂടിയാണ്. ഓവുചാൽ അവസാനിക്കുന്ന മീനാപ്പീസ് കടലിൽ മണൽ കുമിഞ്ഞ്കൂടി അഴി രൂപപ്പെട്ടതോടയാണ് ഓവുചാൽ വെള്ളം കടലിലേക്ക്‌ ഒഴുകിപ്പോകാതെ ദിശമാറി കരയോടുചേർന്ന്‌ കുത്തിയൊലിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി പെയ്ത കനത്ത മഴയിലാണ് കരയിടിച്ചിൽ രൂക്ഷമായത്. കുത്തിയൊലിച്ച ഭാഗത്താണ് കരഭാഗം ഒലിച്ചുപോയത്. ഇതോടെ കരയിലുള്ള തെങ്ങുകൾ കടപുഴകി വീഴുന്ന സ്ഥിതിയിലായിട്ടുണ്ട്. മഴയും ഗതിമാറി ഒഴുക്കും തുടർന്നാൽ സമീപത്തെ വീടുകളും മത്സ്യബന്ധന സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണും അപകടത്തിലാകും. ഒരുമാസം മുൻപ് നാട്ടുകാർ ഓവുചാൽ പ്രശ്നം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും നടപടി ഇല്ലാത്തതാണ് അപകടാവസ്ഥയ്ക്ക് ഇടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!