KSDLIVENEWS

Real news for everyone

നിത്യോപയോഗ പച്ചക്കറി സാധനങ്ങൾക്ക് തീ പൊള്ളും വില ;
കീശ ചോരാൻ മത്സ്യവും, മാംസവും വാങ്ങണമെന്നില്ല

SHARE THIS ON

കാസർകോട് : സാമ്പാറിൽ കഷണങ്ങൾ കൂടിയാൽ ഇനി കീശയും ചോരും . ലോക്ഡൗൺ സമയത്ത് അതിർത്തികളെല്ലാം അടച്ചപ്പോൾ പോലും ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോൾ ജില്ലയിൽ . പച്ചക്കറി വില കുത്തനെ ഉയർന്നു . തക്കാളി , ഉരുളക്കിഴങ്ങ് തുടങ്ങി മിക്ക പച്ചക്കറികൾക്കും വില കൂടി . പയർ , ബീൻസ് തുടങ്ങിയവയുടെ വില ഓണക്കാലത്തേക്കാൾ ഇരട്ടിയായി . സവാള വില ഇരട്ടിയേക്കാൾ വർധിച്ചു . ഒരു മാസം മുൻപു കിലോയ്ക്ക് 16 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോൾ 44 രൂപയായി . ഇനിയും കൂടുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചന . കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 10 രൂപയിലേറെ വർധിച്ചു . കനത്ത മഴയെത്തുടർന്നു തമിഴ്നാട്ടിലും കർണാടകയിലും പച്ചക്കറിക്കുഷി നശിച്ചതാണു വില വർധിക്കാൻ കാരണമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു . കോവിഡിനെ തുടർന്നു വരുമാനം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവർക്ക് ഈ വിലക്കയറ്റം ഇരട്ടി ആഘാതമായി പഴത്തിന് 60 മുതൽ ഒരു കിലോ പഴത്തിന് 60 മുതൽ 65 രൂപ വരെയാണ് വില . പക്ഷേ ആഭ്യന്തര ഉൽപാദനം തീരെ കുറഞ്ഞ സമയമാണിത് എന്നതിനാൽ ഇതിന്റെ ഗുണം ജില്ലയിലെ കർഷകർക്കു കിട്ടില്ല . മേയ് , ജൂൺ മാസത്തിലാണ് ഇവിടെ പൊതുവേ വാഴക്കഷി ആരംഭിക്കുന്നത് . വിളവെടുപ്പ് ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസത്തിലാണ് . ജില്ലയിൽ പ്രാദേശികമായി വാഴക്കുല കിട്ടാത്ത സമയമാണിത് . കർണാടകയിൽ നിന്നാണ് ജില്ലയിലേക്ക് ആവശ്യമായ നേന്ത്രപ്പഴം ഇപ്പോഴെത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!