KSDLIVENEWS

Real news for everyone

“എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാം” ; തിരഞ്ഞെടുപ്പിൽ തോറ്റാലും അധികാരം കൈമാറില്ലെന്ന് സൂചന നൽകി ട്രംപ്

SHARE THIS ON

വാഷിംഗ്‌ണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സുഗമമായ അധികാര കൈമാറ്റമുണ്ടാകില്ലെന്ന സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പിന് ശേഷം എന്താണ് നടക്കുക എന്ന് കാത്തിരുന്ന് കാണാമെന്നാണ് ട്രംപ് പറയുന്നത്. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ വിവാദ പ്രതികരണം.

അമേരിക്കയിലെ തിരഞ്ഞെടുപ്പ് രീതിയെ കഴിഞ്ഞ കുറച്ച്‌ ദിവസമായി ട്രംപ് നിരന്തരം വിമര്‍ശിക്കുന്നുണ്ട്. മെയില്‍ ബാലറ്റുകള്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നേരിട്ട് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്കാണ് മെയില്‍ ബാലറ്റ് സംവിധാനം അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാലത്ത് മെയില്‍ ബാലറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കപ്പെടാമെന്നും ഇത് സുതാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി.

മെയില്‍ ബാലറ്റുകളുടെ എണ്ണം വലിയ രീതിയിലാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം എന്തായാലും ഈ സാഹചര്യത്തില്‍ താന്‍ അധികാരത്തില്‍ തുടരും. മെയില്‍ ബാലറ്റുകള്‍ വലിയ തട്ടിപ്പിന് കാരണമാകും. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന് തടസമാണ് മെയില്‍ ബാലറ്റുകള്‍. ബാലറ്റുകള്‍ ഒഴിവാക്കിയാല്‍ സമാധാനപരമായി അധികാരം കൈമാറും. അല്ലെങ്കില്‍ അതുണ്ടാകില്ല. അധികാര തുടര്‍ച്ച നിങ്ങള്‍ക്ക് കാണാനാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!