KSDLIVENEWS

Real news for everyone

ബ്രെസയ്ക്കും കിയ സോണറ്റിനും ടാറ്റ നെക്സണും ഒത്ത എതിരാളി ; അർബൻ ക്രൂയിസറുമായി ടൊയോട്ട ഇന്നെത്തും

SHARE THIS ON

ടൊയോട്ടയുടെ സബ് കോംപാക്‌ട് എസ്.യു.വിയായ അര്‍ബന്‍ ക്രൂയിസര്‍ ഇന്ന് പുറത്തിറങ്ങുകയാണ്. മാരുതിയും ടൊയോട്ടയും തമ്മില്‍ 2018ല്‍ നടന്ന ഉടമ്ബടി പ്രകാരം ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന രണ്ടാമത് വാഹനമാണ് അര്‍ബന്‍ ക്രൂയിസര്‍. മുന്‍പ് ഈ കരാര്‍ പ്രകാരം മാരുതിയുടെ ബലേനോ പുതുക്കി ഗ്ളാന്‍സ എന്ന പേരില്‍ ടയോട്ട വിപണിയിലെത്തിച്ചിരുന്നു. 2019 ജൂണിലായിരുന്നു ഇത്. മാരുതിയുടെ വി‌റ്റാര ബ്രീസ പുതുക്കിയാണ് അര്‍ബന്‍ ക്രൂയിസര്‍ എന്ന പേരിലിറങ്ങുക.
ഒരു കോംപാക്‌ട് എസ്.യു.വി സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക അര്‍ബന്‍ ക്രൂയിസറിലൂടെയാകും.

മിഡ്, ഹൈ, പ്രീമിയം വേരിയന്റുകളിലായി ലഭ്യമാകുന്ന ഇവയുടെ എക്‌സ് ഷോറൂം വില 8 മുതല്‍ 12 ലക്ഷം വരെയാകും. വി‌റ്റാര ബ്രീസയുടെ എഞ്ചിന്‍ പവര്‍ തന്നെയാകും അര്‍ബന്‍ ക്രൂയിസറിനുമുണ്ടാകുക. ബി.എസ് 6 കമ്ബ്ളയന്റ്, കെ സിരീസ്,നാല് സിലിണ്ടര്‍, 1.5 ലി‌റ്റര്‍ പെട്രോള്‍ യൂണി‌റ്റ്, പരമാവധി ശക്തി 105 എച്ച്‌.പി, 138 എന്‍.എം ടോര്‍ക്ക്. 5 സ്‌പീഡ് എം.ടി, 4 സ്‌പീഡ് എ.ടി എഞ്ചിനുകളാണ്. മൂന്ന് വേരിയന്റുകളും ഓട്ടോമാ‌റ്റിക് ട്രാന്‍സ്‌മിഷന്‍ ഓപ്‌ഷനുണ്ട്. ഒന്‍പത് മോണോടോണ്‍,ഡ്യുവല്‍ ടോണ്‍ കളര്‍ ചോയ്‌സുകളില്‍ അര്‍ബന്‍ ക്രൂയിസര്‍ ലഭിക്കും. മോണോടോണില്‍ സണ്ണി വൈ‌റ്റ്, ഐകോണിക് ഗ്രേ,സുവാവെ സില്‍വര്‍,റസ്‌റ്റിക് ബ്രൗണ്‍, സ്‌പങ്കി ബ്ളൂ, ഗ്രൂവി ഓറഞ്ച് എന്നിങ്ങനെയും ഡ്യുവല്‍ ടോണ്‍ സ്‌കീമുകളില്‍ സിസിലിംഗ് ബ്ളാക് റൂഫോടെയുള‌ള റസ്‌റ്റിക് ബ്രൗണ്‍, സണ്ണി വൈ‌റ്റ് റൂഫോടു കൂടിയ ഗ്രൂവി ഓറഞ്ച്, സിസിലിംഗ് ബ്ളാക് റൂഫോടെ കൂടിയ സ്‌പങ്കി ബ്ളു എന്നീ നിറങ്ങളിലുമാണ് അര്‍ബന്‍ ക്രൂയിസര്‍ ലഭിക്കുക. പുറമേയുള‌ള ഫീച്ചറുകളിലും ശ്രദ്ധേയമാണ് അര്‍ബന്‍ ക്രൂയിസര്‍‌. വലിയ 2 സ്ളാ‌റ്റ് വെഡ്‌ജ് കട്ട് ഗ്രില്‍,എല്‍.ഇ.ഡി പ്രൊജക്‌ടര്‍ ഹെഡ്ലാമ്ബ്, എല്‍.ഇ.ഡി ഫോഗ് ലാംപ്, എല്‍.ഇ.ഡി ടെയില്‍ ലാംബ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ആകര്‍ഷകമാണ്. ഡ്യുവല്‍ടോണ്‍ ഡാര്‍ക് ബ്രൗണ്‍ തീമുള‌ള ഇന്റീരിയര്‍ ക്യാബിന്‍.സ്‌മാര്‍ട്ട് പ്ളേ കാസ്‌റ്റ് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്‌റ്റം, സുഖമേറുന്ന തണുപ്പേകുന്ന എസി, മള്‍ട്ടി ഫംഗ്ഷന്‍ സ്‌റ്റിയറിംഗ് വീല്‍, എഞ്ചിന്‍ പുഷ് സ്‌റ്റാര്‍ട്ട്-ഓഫ്, ഇലക്‌ട്രോണിക് ഐആര്‍വിഎം,​ ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ അര്‍ബന്‍ ക്രൂയിസറിലുണ്ട്.

അര്‍ബന്‍ ക്രൂയിസറിന്റെ വിപണിയിലെ മുഖ്യ എതിരാളികള്‍ മാരുതി സുസുകി വി‌റ്റാര ബ്രീസ,​ ഹ്യുണ്ടായ് വെന്യു,​ടാ‌റ്റ നെക്‌സണ്‍,​ കിയ സോണ‌റ്റ് എന്നിവയാണ്.ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ടിനും മഹീന്ദ്ര എക്‌സ്‌യുവി 300 നും മികച്ച എതിരാളിയാകും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!