KSDLIVENEWS

Real news for everyone

സഅദിയ്യ ശരീഅത്ത് കോള്ളേജ് പ്രിൻസിപ്പാളും, സമസ്ത കേന്ദ്ര മുശാവറ അംഗവും, ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാളിയുമായ
ബേക്കൽ ഇബ്രാഹിം മുസ്ലിയാർ (ബേക്കൽ ഉസ്താദ്) അന്തരിച്ചു

SHARE THIS ON

മംഗളൂരു : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ മെംബറും, പ്രമുഖ ഇസ്ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും, ഉഡുപ്പി സംയുക്ത ജമാഅത്ത് ഖാസിയും, കാസർകോട് ദേളിയിലെ ജാമിയ സഅദിയ അറബിയ ശരീഅത്ത് കോളേജ് പ്രിസിപ്പാളുമായ താജുൽ ഫുഖഹാഅ് ബേക്കൽ ഇബ്റാഹിം മുസ്‌ലിയാർ (73) ( ബേക്കൽ ഉസ്താദ് ) അന്തരിച്ചു. അസുഖത്തെ തുടർന്ന് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് മംഗളുരു യേനപോയ മെഡിക്കൽ കോള്ളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

സമസ്ത കേരള ജംഇയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, ചിക്കമംഗ്ലൂർ, കാസർകോട് ബേക്കൽ ഇല്യാസ് നഗർ, ഹദ്ദാദ് നഗർ, ചേറ്റുകുണ്ട് എന്നീ മഹല്ലുകളിലെ ഖാസി എന്നീ നിലയിലും പ്രശസ്തനാണ്. നീണ്ട 42 വർഷം ബേക്കൽ ജുമാ മസ്ജിദിന് കീഴിലുള്ള അറബിക് കോളേജിൽ പ്രിൻസിപ്പളായും സേവനമനുഷ്ഠിസിച്ചിരുന്നു.

ഭാര്യ: ആസിയ. മക്കൾ: സ്വാലിഹ്, ജലീൽ, നാസർ സഅദി, അനീസ, നസീബ. മരുമക്കൾ: ഹാജറ, റാഫിയത്, അഫ്രീന, മുഹമ്മദ്, അലി. ഖബറടക്കം മോണ്ടുഗോളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!