KSDLIVENEWS

Real news for everyone

എസ്‌ പി ബാല സുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

SHARE THIS ON

ചെന്നൈ: ഗായകന്‍ എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െന്‍റ ആരോഗ്യനി​ല അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നില വഷളായതായും വെന്‍റിലേറ്ററി​െന്‍റ സഹായത്തോടെയാണ്​ കഴിയുന്നതെന്നും​ ചെ​ന്നൈ എം.ജി.എം ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആഗസ്​റ്റ്​ അഞ്ചിന്​ കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്നാണ്​ ​അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. പിന്നീട് സെപ്​റ്റംബര്‍ ഏഴിന്​​ കോവിഡ്​ നെഗറ്റീവാകുകയും ചെയ്​തിരുന്നു.

അദ്ദേഹത്തി​െന്‍റ ആരോഗ്യനില തൃപ്​തികരമാണെന്നും രോഗം ഭേദമായി ഉടന്‍ ആശുപത്രി വിടുമെന്നും സെപ്​റ്റംബര്‍ 22ന്​ മകന്‍ എസ്​.പി. ചരന്‍ പുറത്തുവിട്ട വിഡിയോയില്‍ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!